സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യസമയത്ത് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കുവാൻ നടപടികൾ സ്വീകരിക്കും
തിരുവനന്തപുരം ലോക് സഭ മണ് ഡലത്തിലെ എൻഡിഎ സ് ഥാനാർത്ഥി എന്ന നിലയിൽ പ്രചാരണ വേളയിൽ വോട്ടർമാരുമായി ഞാൻ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. പാഴ് ാഗ് ദാനങ്ങൾ നൽകി കഴിഞ്ഞ 15 വർഷം തങ്ങളെ അപ്പാടെ അവഗണിച്ചവരോടുള്ള അമർഷവും നിരാശയും ഓരോരുത്തരുടേയും വാക്കുകളിൽ പ്രകടമായിരുന്നു. തിരുവനന്തപുരത്ത് ഒരു മാറ്റം വരുവാൻ ജനങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നു എന്ന കാര്യം വ്യക്തമാണ്. അതിനാൽ തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപുതന്നെ ഒരു എം.പി. എന്ന നിലയിൽ ഈ മണ് ഡലത്തിനുവേണ്ടി ഒരു വികസനരേഖ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.
കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യമേഖല, NGOകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയുടെയെല്ലാം പരിപൂർണ്ണ പങ്കാളിത്തത്തോടെ തിരുവനന്തപുരത്തിന് സമഗ്രവികസനം നേടിയെടുക്കുവാൻ ഞാൻ ഒരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. നിങ്ങളിൽ പലരും മുന്നോട്ടുവെച്ചിട്ടുള്ള നിർദ്ദേശങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുതന്നെയാണ് തിരുവനന്തപുരത്തെ 7 മണ്ഡലങ്ങളുടേയും ഹ്രസ്വ, ദീർഘകാല അടിസ്ഥാനത്തിലുള്ള വികസനരേഖ തയ്യാറാക്കിയിരിക്കുന്നത്. എൻ്റെ ഈ ലക്ഷ്യം നിറവേറ്റുന്നതിനായി അടുത്ത 5 വർഷത്തേക്ക് നിങ്ങൾ എനിക്ക് അവസരം നൽകും എന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിൽ എൻഡിഎ അധികാരത്തിൽ വരുമെന്ന് ഉറപ്പുള്ളതിനാൽ, വിവിധ കേന്ദ്രപദ്ധതികളിലൂടെ ഓരോ മേഖലയിലേക്കും ആവശ്യമായ വിഭവങ്ങൾ ലഭ്യമാകും എന്ന് എനിക്ക് ഉറപ്പാണ്.
തിരുവനന്തപുരത്തിൻ്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവും കലാപരവുമായ സാധ്യതകളെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു വികസനരേഖയാണ് ഞാൻ മുന്നോട്ടു വെയ്ക്കുന്നത്. സ്വാഭാവികമായും സമുദ്രമേഖല, സെമികണ്ടക്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഐ.ടി രംഗം, അത്യാധുനിക ടെക്നോളജിക്കൽ ഇന്നോവേഷനുകൾ, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ടെക്സ്റ്റൈൽ, വ്യോമയാന മേഖല, റോഡ്, മെട്രോ, മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. കുടിവെള്ളം, പാർപ്പിടം, ആരോഗ്യം എന്നീ ആവശ്യങ്ങൾ നിറവേറ്റി സാധാരണക്കാരുടെ ജീവിതത്തിലും പുരോഗതി കൊണ്ടുവരേണ്ടതുണ്ട്.
നിങ്ങൾ വായിച്ചറിയുന്നതിനായി ആക്ഷൻ പ്ലാനിൻ്റെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ഇതിലെ ഓരോ പദ്ധതിയുടേയും പുരോഗതി ഞാൻ നേരിട്ട് നിരന്തരം വിലയിരുത്തും. അതിനായി തിരുവനന്തപുരത്ത് എംപിയുടെ ഓഫീസ് സ്ഥാപിക്കുകയും അതിലൂടെ ജനങ്ങൾക്ക് പദ്ധതികളുടെ പുരോഗതി നേരിട്ട് അറിയുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും.
അനേകപതിറ്റാണ്ടുകൾ മാറിമാറി ഭരിച്ചിട്ടും ഭരണാധികാരികൾ ഈ നഗരത്തെയും ഇവിടുത്തെ ജനങ്ങളേയും തീർത്തും അവഗണിക്കുകയും പാഴാക്കുകൾ പറഞ്ഞു വഞ്ചിക്കുകയുമാണ് ചെയ്തത്. ഇതിനെല്ലാം മാറ്റം വരുത്തുവാൻ നിങ്ങൾ എനിക്ക് ഒരവസരം നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി എന്നെ തിരഞ്ഞെടുക്കുകയാണെങ്കിൽ വികസനം, തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, സ്കില്ലിങ്ങ് എന്നിവയിലൂടെ എല്ലാ ജനങ്ങൾക്കും ഉന്നമനം സാധ്യമാകുന്ന ഒരു ആധുനിക മഹാനഗരമാക്കി നമ്മുടെ തിരുവനന്തപുരത്തെ മാറ്റുവാൻ ഞാൻ അക്ഷീണം പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുന്നു. ഇതൊരു വെറുംവാക്കല്ല. ഇതിനെ എൻ്റെയൊരു നിയോഗമായിട്ടാണ് ഞാൻ കാണുന്നത്.
ഈ മാറ്റങ്ങൾ നമുക്കിവിടെ നടപ്പിലാക്കാം. നമ്മുടെ തിരുവനന്തപുരത്ത് പുരോഗതിയും വികസനവും തൊഴിലവസരങ്ങളും കൊണ്ടുവരാം.
Will address the issues of timely disbursement ofsalaries and pensions of state government employees
Over the last several weeks and during campaign as the NDA candidate for the Thiruvananthapuram constituency, I have gained a clear understanding of the suffering, the needs of the people and also their aspirations as reflected in my conversations with a cross section of the voters across the various assembly segments. Over the last 15 years, the apathy and negligence have only contributed to making problems and sufferings worse for people especially in coastal communities and colonies where even basic services and standards of living have been been denied to poor and vulnerable.
There is a widespread desire to change this status quo of suffering and decline – a need for a change in Thiruvananthapuram because of a sense of frustration that nothing was done in the last fifteen years to improve the plight of the people. Promises were made, but never fulfilled.
I thought, therefore, that even before I am elected, I shall share with you my vision as a MP for Thiruvananthapuram with the assurance that I deliver everything I promise and not promise anything I cannot deliver. This is consistent with my #PoliticsOfPerformance approach of serving people.
As a thinker, planner, a facilitator and a catalyst for the development of Thiruvananthapuram, I have outlined a Vision Plan for the overall development of the constituency. The Central Government, the State Government, the local self-governments, the private sector, the NGOs and the community groups have important roles to play in bringing my vision to fruition. I seek your cooperation in carrying out my mandate, which I hope to get for the next five years. As NDA is certain to come to power at the Centre, I am sure that we shall have adequate resources from the various central schemes in different sectors.
Thiruvananthapuram has many geographical, historical, cultural and artistic advantages, which have to be taken into account to formulate a vision. Quite naturally, maritime development in all its aspects, electronics and IT, including semiconductors, the latest technological innovations, education, health, tourism, textiles, mobility infrastructure including air, road, metro etc should receive special attention. Decades old problems have to be addressed with long term solutions. The lives of common people has to be improved by fulfilling needs of drinking water, houses, health etc.
The details of an action plan are laid out below. This list is not complete nor static. As challenges arise and opportunities grow, my plan for Thiruvananthapuram will evolve and adapt over the next 5 years. Constant monitoring of progress and reporting each program will be my first responsibility to the voters. An office of the MP will be set up in Thiruvananthapuram with citizen grievance centers in all assembly segments will be equipped to provide access to me and to enable citizens to watch the progress of each of the projects. A Digital App will also be launched to be able to connect people and their problems to me in a resilient and reliable way.
I request you to give me one opportunity after having given multiple opportunities to people who have failed the city and all people. If you elect me, I will ensure that I work hard and relentlessly to realise my vision for Thiruvananthapuram as a modern metropolis that truly empowers all our citizens and improves everyone’s lives with development, prosperity, jobs, education and skill development.
Let’s make this change happen. Let’s bring prosperity, development and jobs to our Thiruvananthapuram.